സിറിയയിലെ ചാവേര്‍സ്‌ഫോടനം: ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ്

syria

സിറിയയില്‍ സ്ഫോടനം നടന്ന സ്ഥലം

വടക്കന്‍ സിറിയയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ 44-ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐഎസുമായി ബന്ധമുള്ള അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ ക്വാമിഷ്‌ലിയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. അതേസ്ഥലത്ത് അല്‍പസമയത്തിനുള്ളില്‍ ബൈക്കിലെത്തിയെ സംഘം രണ്ടാമത്തെ സ്‌ഫോടനവും നടത്തി.

സ്‌ഫോടനം നടന്ന ക്വാമിഷ്‌ലി കുര്‍ദ്ദുകളുടെ അധീനതയിലുള്ള പ്രദേശമാണ്.സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

DONT MISS
Top