യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കാന്‍ ശ്രമം; അത് കണ്ടില്ലെന്ന് നടിയ്ക്കാന്‍ ആ യുവാവിന് കഴിഞ്ഞില്ല; ‘ഇത് കബാലി ഇഫക്ട്’

vas

ചെന്നൈ: രജനീകാന്തിന്റെ നമ്പര്‍ വണ്‍ ഫാനാണ് വസന്ത് പോള്‍ എന്ന മോഡല്‍. മോഡല്‍ മാത്രമല്ല, നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണദ്ദേഹം. രജനീകാന്തിന്റെ എല്ലാ സിനിമകളും തന്നെ വസന്ത് തിയേറ്ററില്‍ പോയി കാണാറുണ്ട്. അടിപൊളി പ്രൊമോഷനുമായെത്തിയ കബാലിയും അദ്ദേഹം ആദ്യ ദിനം തന്നെ തിയേറ്ററില്‍ പോയി കണ്ടു. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വസന്ത് കബാലിക്ക് പോയത്. സുഹൃത്തുക്കളുമൊത്ത് ആഘോഷിച്ച് സിനിമ കണ്ടു. സുഹൃത്തുക്കളെ പറഞ്ഞു വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ചെറിയൊരു ‘പഫെ’ടുക്കാന്‍ മോഹം. ഈ സമയം വസന്ത് അലന്തൂര്‍ ഭാഗത്ത് എത്തിയിരുന്നു. സിഗരറ്റ് വലിക്കാന്‍ തുടങ്ങിയതും പ്രദേശത്തു നിന്നും ഒരു അപരിചിതമായ ശബ്ദം കേട്ടു. ആദ്യം ഏതെങ്കിലും മൃഗത്തിന്റെ കരച്ചിലാണെന്നു കരുതി. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്…. സീന്‍ ഒന്ന്

vasanth

വസന്ത് പോള്‍

ഒരു പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് വലിച്ചിഴയ്ക്കുന്ന ദൃശ്യമായിരുന്നു അത്. ആലോചിച്ച് നില്‍ക്കാതെ വസന്ത് അവിടേയ്ക്ക് ഓടിയെത്തി. യുവാക്കളെ നേരിടാന്‍ തന്നെ തീരുമാനിച്ചു. മൂന്നു പേരും നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്നും വസന്തിന് മനസിലായി. തന്റെ ശക്തി മുഴുവനെടുത്ത് വസന്ത് യുവാക്കളെ ചെറുക്കാന്‍ തുടങ്ങി. അപ്പോള്‍ വസന്തിന്റെ കൈകള്‍ക്ക് സ്‌റ്റൈല്‍ മന്നന്റെ കരുത്തായിരുന്നുവേണം കരുതാന്‍…സീന്‍ രണ്ട്

മൂന്ന് യുവാക്കളെ ഒരുമിച്ച് നേരിടുന്നതിനിടെ വസന്ത് ചെറിയ രീതിയില്‍ തളര്‍ന്നിരുന്നു. ഈ സമയത്ത് പ്രദേശത്ത് ആരും തന്നെ ഉണ്ടായിരുന്നില്ല. രണ്ട് വിഭാഗത്തിന്റേയും അടിപിടി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും അവിടേക്ക് ഒരു ഓട്ടോറിക്ഷ എത്തി. ഇത് കണ്ടതോടെ നോര്‍ത്ത് ഇന്ത്യന്‍സ് ഓടി രക്ഷപ്പെട്ടു. വസന്തിന്റെ കഴുത്തിലും മറ്റും സാരമായി പരിക്കേറ്റിരുന്നു. സീന്‍ മൂന്ന്

എങ്കില്‍ സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിടാമെന്നു തന്നെ വസന്ത് തീരുമാനിച്ചു. അങ്ങനെ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റും വീണു. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്ന് വസന്ത് പറയുന്നു. നിരവധി ലൈക്കാണ് ഈ പോസ്റ്റിന് ലഭിച്ചത്. 27,519 പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു… സീന്‍ നാല് (കഥയുടെ ക്ലൈമാക്‌സ്)

DONT MISS
Top