മികച്ച വാര്‍ത്താ അവതാരകനുള്ള ടെലിവിഷന്‍ അവാര്‍ഡ് റിപ്പോര്‍ട്ടര്‍ ചാനലിലെ അഭിലാഷ് മോഹന്‍ ഏറ്റുവാങ്ങി

abhilash

അഭിലാഷ് മോഹന്‍ അവാര്‍ഡ് സ്വീകരിക്കുന്നു

തിരുവനന്തപുരം: 2014-2015 വര്‍ഷത്തെ ടെലിവിഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ചാനലിലെ സീനിയര്‍ ന്യസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ ഏറ്റവാങ്ങി. പതിനയ്യായിരെ രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പരാമര്‍ശത്തിന് റിപ്പോര്‍ട്ടര്‍ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ എംഎസ് ബനേഷ് അര്‍ഹനായി.

അവാര്‍ഡുമായി എം കെ ബനേഷ്

അവാര്‍ഡുമായി എം കെ ബനേഷ്

ടാഗോര്‍ തീയറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനവും അംഗീകാരവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കാണുന്നത് മാത്രം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ മാധ്യമങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top