രജനികാന്ത് ഒരു വിസ്മയം; കബാലിയിലെ അഭിനയം അത്ഭുതപ്പെടുത്തിയെന്ന് രാധികാ ആപ്‌തെ

kabali-2

രജനികാന്ത് എന്ന നടന്‍ ഒരു വിസ്മയമാണെന്ന് നടി രാധികാ ആപ്‌തെ. കബാലിയില്‍ രജനിയോടൊപ്പമുള്ള അഭിനയം തനിക്ക് വളരെ നല്ല അനുഭവമാണ് നല്‍കിയതെന്ന് രാധിക പറഞ്ഞു. ഒരു ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് രാധിക സ്റ്റൈല്‍ മന്നനെ പ്രശംസിക്കുന്നത്.

സിനിമയ്ക്കു വേണ്ടി എത്ര കഠിനാധ്വാനവും ചെയ്യാന്‍ തയ്യാറാകുന്ന വ്യക്തിയാണ് അദ്ദേഹം. വളരെ ലളിതമായി ജീവിക്കുന്ന രജനിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്. ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.

DONT MISS