കബാലി ഓടിത്തുടങ്ങി: ആഘോഷമാക്കി ആരാധകര്‍

kabali-8

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം കബാലി തിയ്യേറ്ററുകളിലെത്തി. ആരാധകരെ ഇളക്കിയ കബാലിയെ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചും പുലര്‍ച്ചെ തന്നെ ആരാധകര്‍ ആഘോഷമാക്കി. കബാലി ആദ്യഷോ തന്നെ കാണുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ആരാധകര്‍ തിയ്യേറ്ററിലെത്തിയിരുന്നു. പുലര്‍ച്ചെയായിരുന്നു ആദ്യഷോ. ഷോയ്ക്കു മുമ്പേ തീയറ്ററിലെത്തിയ ആരാധകര്‍ ചിത്രത്തിന്റെ ഫ് ളക്‌സില്‍ പാലഭിഷേകം നടത്തി. ആദ്യഷോ കാണാന്‍ തിക്കിത്തിരക്കി വന്നവരില്‍ ഭൂരിഭാഗവും നിരാശയോടെ നില്‍ക്കുന്നതായാണ് കാഴ്ച. നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് പല തിയറ്ററുകളിലും ടിക്കറ്റ് ലഭ്യമായത്. ലോകമാകെ 4,000 തിയ്യേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ചെയ്ത 306 കേന്ദ്രങ്ങളിലും പുലര്‍ച്ചെ മുതല്‍ വലിയ ആള്‍ത്തിരക്കാണ് കാണാനാവുന്നത്.  ആദ്യദിവസത്തെ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുമെന്നാണ് കരുതുന്നത്.

DONT MISS
Top