ആം ആദ്മി നേതാവ് ലൈംഗിക പീഡനത്തിനിരയാക്കിയ എഎപി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

aapദില്ലി:ദില്ലിയില്‍ എഎപി നേതാവ് ലൈംഗിക പീഢനത്തിനിരയാക്കിയ എഎപി വനിത പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. പീഡനത്തിനിരയായതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട ഇവരെ ഇന്നലെ വൈകുന്നേരത്തോടെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

പീഢനത്തിനിരയാക്കിയെന്ന കേസില്‍ കഴിഞ്ഞ ജൂണില്‍ എംഎപി നേതാവായ രമേഷ് വധവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റിനു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഇയാള്‍ ജാമ്യത്തിലിറങ്ങിയതിനെതിരെ യുവതിയുടെ ബന്ധുക്കള്‍ ആരോപണമവുമായെത്തി. കേസിലെ പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം.

കേസിലെ പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയും വിമര്‍ശിച്ചു. എന്നാല്‍ കേസിനു ശേഷം ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും ഇയാള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു വിധത്തിലമുള്ള ബന്ധവുമില്ലെന്ന് എഎപി നേതാക്കള്‍ വ്യക്തമാക്കി.

DONT MISS
Top