കനോലി കനാല്‍ കയ്യേറ്റങ്ങള്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് ജില്ലാ ഭരണകൂടം

kanoli

തൃശൂര്‍: കനോലി കനാല്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം. ഘട്ടം ഘട്ടമായി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാകളക്ടര്‍ വി രതീശന്‍ പറഞ്ഞു. സര്‍വ്വേ നടപടികള്‍ക്കും ഒഴിപ്പിക്കലിനുമായി വേണ്ടിവരുന്ന സാമ്പത്തിക ചെലവുകള്‍ക്കായി സര്‍ക്കാരിന്റെ അനുമതി തേടിയതായും ജില്ലാകലക്ടര്‍ വ്യക്തമാക്കി. കനോലി കനാല്‍ വ്യാപകമായി കയ്യേറിയതും കയ്യേറ്റം തുടരുന്നതുമായ വാര്‍ത്ത റിപ്പോര്‍ട്ടറാണ് പുറത്തുകൊണ്ടുവന്നത്.

ഈ സാഹചര്യത്തില്‍ കയ്യേറ്റം തിരിച്ചുപിടിക്കാനുള്ള നടപടി ആരംഭിച്ചതായി ജില്ലാകലക്ടര്‍ പറഞ്ഞു. പ്രത്യേക തഹസില്‍ദാര്‍മാരെ ഇതിനായി നിയോഗിക്കും. കയ്യേറ്റങ്ങള്‍ തനിക്ക് നേരിട്ട് ബോധ്യപ്പെട്ടതായും കലക്ടര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം തഹസില്‍ദാര്‍മാര്‍ക്ക് മാറ്റമുണ്ടായതാണ് നടപടി വൈകാന്‍ കാരണമായത്. ഘട്ടംഘട്ടമായി ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിരയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാഭരണകൂടം നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു കലക്ടറുടെ പ്രതികരണം. കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാറും വ്യക്തമാക്കിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top