മിഷേല്‍ ഒബാമയുടെ പ്രസംഗം കോപ്പിയടിച്ചു; മെലാനിയ ട്രംപ് വിവാദത്തില്‍

michelleവാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയുക്ത സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നി മെലാനിയ കോപ്പിയടി വിവാദത്തില്‍. അമേരിക്കയിലെ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പ്രസംഗം അതേപടി കോപ്പിയടിച്ചതിന്റെ പേരിലാണ് മെലാനിയ വിവാദനായികയായി മാറിയിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിന് മെലാനിയ തയ്യാറാക്കിയ പ്രസംഗത്തിനാണ് മിഷേലിന്റെ പ്രസംഗവുമായി സാമ്യമുള്ളത്. 2008 ല്‍ ഡെമോക്രാറ്റുകളുടെ ദേശീയ കണ്‍വെന്‍ഷനില്‍ മിഷേല്‍ നടത്തിയ പ്രസംഗം മെലാനിയ അടിച്ചുമാറ്റിയതായാണ് ആരോപണം. അതേസമയം, മിഷേല്‍ ഒബാമയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ താന്‍ കുറിച്ചു വെച്ചിരുന്നുവെന്നും ഒരു സഹായമെന്നോണമായിരുന്നു അതെന്നുമായിരുന്നു മെലാനിയയുടെ വിശദീകരണം. തന്റെ മാതാപിതാക്കളില്‍ നിന്നും പഠിച്ച ചില കാര്യങ്ങളും താന്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായും മെലാനിയ പറയുന്നു. ഇരുവരുടേയും പ്രസംഗങ്ങള്‍ക്ക് സാമ്യമുള്ളതായി തോന്നുന്നത് സ്വാഭാവികം മാത്രമാണെന്നും മിസിസ് ട്രംപ് പറയുന്നു. മെലാനിയയെ പിന്തുണച്ച് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

മെലാനിയയും മിഷേലും നടത്തിയ പ്രസംഗങ്ങളുടെ പൂര്‍ണ്ണ രൂപങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മിഷേലിന്റെ പ്രസംഗത്തില്‍ നിന്നും എടുത്ത ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മെലാനിയയുടെ പ്രസംഗം പ്രചരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top