ജപ്പാനില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

japan

ടോക്കിയോ : ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലും കിഴക്കന്‍ മേഖലയിലും 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24നാണ് ഭൂചലനം ഉണ്ടായത്. ടോക്കിയോയില്‍ നിന്ന് 44 കിലോമീറ്റര്‍ കിഴക്കുള്ള ഇബറാക്കിയാണ് പ്രഭവ കേന്ദ്രം. 44 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനൂഭവപ്പെട്ടത്. ടോക്കിയോയിലെ കെട്ടിടങ്ങള്‍ക്ക് അകത്തുള്ളവരെ ഭൂചലനം ഭയപ്പെടുത്തി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. 2011 മാര്‍ച്ചിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും 15000 ആളുകള്‍ ജപ്പാനില്‍ കൊല്ലപ്പെടട്ടിരുന്നു.

DONT MISS
Top