ഐഎസ് തീവ്രവാദികളുടെ ലാപ്‌ടോപ്പില്‍ 80 ശതമാനവും അശ്ലീല ദൃശ്യങ്ങള്‍

MICHAEL-FLINവാഷിംഗ്ടണ്‍: ഐഎസ് തീവ്രവാദികളുടെ ലാപ്‌ടോപ്പുകളില്‍ 80 ശതമാനവും അശ്ലീല ദൃശ്യങ്ങളെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പിടിയിലായ ഐഎസ് പ്രവര്‍ത്തകരില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പുകളാണ് അശ്ലീല ദൃശ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നുതെന്നും ഇത്തരം അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഐഎസ് ഭീകരരെ പീഡനങ്ങളും അതിക്രൂരമായ കൊലപാതകങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഐഎസ് ശൃംഖലയെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയും സംഘത്തിന്റെ ആശയ വിനിമയ മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കുന്നതിലൂടെ മാത്രമേ ഐഎസിന്റെ ശക്തി ക്ഷയിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അമേരിക്കന്‍ മുന്‍ പ്രതിരോധ ഇന്റലിജന്റ്‌സ് മേധാവി ജനറല്‍ മൈക്കല്‍ ഫഌന്‍ വ്യക്തമാക്കി. ജര്‍മ്മന്‍ പത്രമായ ബൈല്‍ഡിലാണ് ഫഌന്നിന്റെ വെളിപ്പെടുത്തല്‍.

ഐഎസ് പ്രവര്‍ത്തകര്‍ അശ്ലീല ദൃശ്യങ്ങള്‍ക്കടിമപ്പെട്ടവരാണ് എന്ന റിപ്പോര്‍ട്ടുകള്‍ ഇതാദ്യാമായല്ല പുറത്തുവരുന്നത്. ആക്രമണത്തിനു ശേഷം തീവ്രവാദികള്‍ ലാസ്‌വേഗാസ്, ബോസ്റ്റണ്‍, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top