എച്ച്‌ഐവി പരിശോധന നടത്തി ഹാരി രാജകുമാരന്‍; ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്തു

harryലണ്ടന്‍: എച്ച്‌ഐവി പരിശോധന നടത്തി ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി. കഴിഞ്ഞ ദിവസം ലണ്ടനിലെ ഗൈസ് ആന്റ് സെന്റ് തോമസ് ആശുപത്രിയിലാണ് ഹാരി എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നതിന് എത്തിയത്. രാജകുടുംബത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഹാരി എച്ച്‌ഐവി ടെസ്റ്റിന് എത്തിയത് തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. 44,000ത്തോളം പേരാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ഇത് ലൈവായി കാണുകയും ചെയ്തു.

harry-2

ടെസ്റ്റിന് പിന്നാലെ ഒരു മിനിട്ടിനകം ഹാരിയുടെ എച്ച്‌ഐവി പരിശോധനയുടെ ഫലവും പുറത്തുവന്നു. റിസള്‍ട്ട് നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹാരി എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയത് ചിലര്‍ക്കെങ്കിലും പ്രചോദനമാകുമെന്നാണ് ആശുപത്രി അഝികൃതര്‍ പ്രതീക്ഷിക്കുന്നത്.

DONT MISS
Top