മലപ്പുറത്ത് കടല്‍ക്ഷോഭം രൂക്ഷം

sea

മലപ്പുറം: മലപ്പുറം ജില്ലയുടെ തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാകുന്നു. തീരത്തെ അരക്കിലോമീറ്ററോളം ഭുമി ഇതിനോടകം കടലെടുത്തുകഴിഞ്ഞു. പൊന്നാനി അജ്മീര്‍ നഗറിലാണ് ഇത്തവണ കടല്‍ക്ഷോഭം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
അജ്മീര്‍ നഗര്‍ റോഡ് ഇന്നില്ല. ഇതിനോടകം തീരത്തെ അരകിലോമീറ്ററിലധികം ഭൂമി കടലെടുത്ത് കഴിഞ്ഞു. കടലിനെ ഭയന്ന് ഉറങ്ങിയിട്ട് ദിവസങ്ങളോളമായെന്ന് പ്രദേശവാസികളും പറയുന്നു.
കടല്‍ക്ഷോഭം ശക്തമായ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 സെന്റ് ഭൂമിയാണ് പടിഞ്ഞാറകത്ത് മമ്മു എന്നയാള്‍ക്ക് മാത്രം നഷ്ടമായത്. ഏത് നിമിഷവും കടലെടുത്തേക്കാമെന്ന അവസ്ഥയിലാണ് മമ്മുവിന്റെ വീട്. കടല്‍ഭിത്തി എന്ന ഏക പരിഹാരമാണ് വര്‍ഷങ്ങളായി അജ്മീര്‍ നഗര്‍ തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കടല്‍ഭിത്തിക്കായി 18 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നിര്‍മ്മാണം ഇനിയും ആരംഭിച്ചിട്ടില്ല.

DONT MISS
Top