ചൊവ്വാഴ്ച ആരംഭിക്കാനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

sbtദില്ലി: ഇന്നും നാളെയുമായി രാജ്യവ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. സമരത്തിനെതിരേ സ്റ്റേറ്റ് ബാങ്ക് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ദില്ലി ഹൈക്കോടതിയാണ് പണിമുടക്കിന് വിലക്കേര്‍പ്പെടുത്തിയത്. തുടര്‍ന്ന് തൊഴിലാളി സംഘടനകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എസ്ബിഐയുമായുള്ള ലയനം വികസന ലക്ഷ്യങ്ങളെ പിന്നോട്ടടിപ്പിക്കുമെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാരുടെ പ്രമോഷനേയും സ്ഥലം മാറ്റത്തേയും വരെ ഇത് ബാധിക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

DONT MISS
Top