പാഠപുസ്തക വിതരണം ഈ മാസം 15 നകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

C-RAVEENDRANATH

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 15 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അടുത്ത അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ പാഠപുസ്തകം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. നിയമസഭയില്‍ ചോദോത്തരവേളയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രിമാര്‍.

എറണാകുളത്ത് കടവന്ത്രയില്‍ സിഡ്‌കോയുടെ 5.13 ഏക്കര്‍ ഭൂമി ഒരു പ്രമുഖ ജുവലറിക്ക് കൈമാറാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കൈകൊണ്ട തീരുമാനം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. ഏകദേശം 1000 കോടിയലിധികം രൂപ വിലമതിക്കുന്ന ഭൂമി 113 കോടി രൂപക്ക് ഒരു പ്രമുഖ ജുവലറിക്ക് കൈമാറാനുള്ള നീക്കം വിഎസ്സ് അച്യുതാനന്ദനാണ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചത്. ടെണ്ടര്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഭൂമി കൈമാറാനുള്ള നീക്കത്തിന് പിന്നില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതി നടന്നെന്നും വിഎസ് സഭയില്‍ ആരോപിച്ചു.

DONT MISS
Top