ഷാജഹാനും പരീക്കുട്ടിയും നിറഞ്ഞ സദസില്‍; സന്തോഷം പങ്കുവെച്ച് അമലാപോള്‍

amalaകൊച്ചി: ഈദ് റിലീസായി പുറത്തിറങ്ങായ ബോബന്‍ സാമുവല്‍ ചിത്രം ഷാജഹാനും പരീക്കുട്ടിയും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നു. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന് അണിയറപ്രവര്‍ത്തകര്‍ എറണാകുളം സരിതാ തിയേറ്ററില്‍ ഒത്തുകൂടി. കുടുംബസമേതം കാണാന്‍ സാധിക്കുന്ന ഒരു കോമഡി ചിത്രമാണ് ഷാജഹാനും പരീക്കുട്ടിയുമെന്ന് ചിത്രത്തിലെ നായിക അമലാപോള്‍ പറഞ്ഞു. അണിയറപ്രവര്‍ത്തര്‍ക്കൊപ്പം കേക്ക് മുറിച്ചാണ് അമല സന്തോഷം പങ്കുവെച്ചത്. അമലയ്‌ക്കൊപ്പം സംഗീത സംവിധായകന്‍ ഗോപീസുന്ദറും ഉണ്ടായിരുന്നു.

കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകന്മാരായി എത്തുന്ന ചിത്രം ആഷിക് ഉസ്മാനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മുഴുനീള കോമഡി ചിത്രം എന്ന പേര് ഷാജഹാനും പരീക്കുട്ടിയും ഇതിനോടകം നേടിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top