സംസ്ഥാനത്തേക്കുള്ള വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി; തുണിത്തരങ്ങള്‍, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ തുടങ്ങിയവയ്ക്ക് വില കൂടും

oilതിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിലൂടെ ലഭിക്കുന്ന വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കും. നികുതിവകുപ്പില്‍ വ്യാപാരി സൗഹൃദ നടപടികള്‍ ആരംഭിക്കും. വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്‍ നടപ്പാക്കും. നികുതി കൃത്യമായി അടക്കുന്ന വ്യാപാരികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നും മന്ത്രിയുടെ പ്രഖ്യാപനം.

തുണിത്തരങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനമാക്കി വര്‍ധിപ്പിച്ചു. പാക്കറ്റ് ഗോതമ്പിന് അഞ്ചു ശതമാനവും അലക്കു സോപ്പുകളുടെ നികുതി അഞ്ചു ശതമാനവും ബര്‍ഗര്‍, പിസ്സ, പാസ്ത എന്നു തുടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകളുടെ നികുതി 14 ശതമാനമായും ഉയര്‍ത്തി. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ നികുതി 20 ശതമാനമാക്കി വര്‍ധിപ്പിച്ചു. ബസുമതി അരിക്ക് നികുതി വര്‍ധിപ്പിച്ചു.

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രവില മൂന്ന് ശതമാനമാക്കി ഉയര്‍ത്തി. ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു. ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം വര്‍ധിപ്പിച്ചു.

ടൂറിസ്റ്റ ബസ്സുകള്‍ക്ക് നികുതി വര്‍ധിപ്പിച്ചു. ഈ നികുതി വര്‍ധന അന്തര്‍സംസ്ഥാന ടിക്കറ്റ് നിരക്കുകളില്‍ വര്‍ധന ഉണ്ടാക്കും. പഴയ വഹനങ്ങങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തും. വാഹനങ്ങളില്‍ ഏര്‍പ്പെടുത്തിയ വില്‍പ്പന സംവിധാനങ്ങള്‍, എടിഎം തുടങ്ങിയവയ്ക്ക് ചതുരശ്ര അടിസ്ഥാനത്തില്‍ നികുതി ഏര്‍പ്പെടുത്തി.

തെര്‍മോകോള്‍ പ്ലേറ്റുകള്‍, സിനിമ ടിക്കറ്റ്, സ്‌ക്രാപ്പ് ബാറ്ററികള്‍ എന്നിവയ്ക്ക് വില കുറയും. മുന്‍സിപ്പല്‍ വേസ്റ്റ ടാക്‌സ് എടുത്തുകളഞ്ഞു. ഹോട്ടല്‍ മുറികളുടെ വാടകയിനത്തിലും നികുതിയിളവിന് നിര്‍ദ്ദേശം.


ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top