മത്സ്യബന്ധന മേഖലയില്‍ കടാശ്വാസ പദ്ധതിക്ക് 50 കോടി; കടല്‍ ഭിത്തി നിര്‍മ്മാണത്തിന് 300 കോടി

sea-tempestതിരുവനന്തപുരം: മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ കടാശ്വാസ പദ്ധതികള്‍ക്കു വേണ്ടി 50 കോടി രൂപ വിലയിരുത്തി. ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീരസംരക്ഷണ പദ്ധതിയുടെ വിലയിരുത്തലിന് പ്രത്യേക യോഗങ്ങള്‍ ചേരും. മല്‍സ്യബന്ധന തുറമുഖങ്ങള്‍ക്കായി 26 കോടി രൂപ വകയിരുത്തി. ആഴക്കടല്‍ മല്‍സ്യബന്ധന പരിശീലന പരിപാടികള്‍ക്കായി 10 കോടി രൂപയാണ് നീക്കിവെച്ചത്. കടല്‍ക്കയറ്റം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കും. ഇതിനായി 300 കോടി രൂപ വകയിരുത്തിയെന്നും തോമസ് ഐസക് വ്യക്തമാക്കി.

കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ക്കയറ്റം ശക്തമായിരുന്നു. കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലായിരുന്നു കടല്‍ക്ഷോഭം രൂക്ഷമായിരുന്നത്.കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ കടലെടുത്തിരുന്നു. നിരവധി പേര്‍ക്ക് വീട് വിട്ട് പോകേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് കടല്‍ഭിത്തിയ്ക്ക് വേണ്ടി പ്രത്യേക തുക വകയിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top