ചരിഞ്ഞ അമ്മയാനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാന- കരളയിപ്പിക്കുന്ന വീഡിയോ

elephantകൊയമ്പത്തൂര്‍: ചരിഞ്ഞ അമ്മയാനയെ തുമ്പിക്കൈ കൊണ്ടും കുഞ്ഞിക്കൊമ്പ് കൊണ്ടും കുത്തിയെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഒരു കുട്ടിയാന. കൊയമ്പത്തൂരിന് സമീപമുള്ള കാട്ടില്‍ നിന്നും പുറത്തേക്ക് വന്നതാണ് ആനയും കുട്ടിയും. പിടിയാന എങ്ങനെ ചെരിഞ്ഞുവെന്ന് വ്യക്തമായിട്ടില്ല.

വനപാലകര്‍ എത്തിയിട്ടും അമ്മയുടെ അടുത്ത് മാറാന്‍ കുട്ടിയാന തയ്യാറായില്ല. കരഞ്ഞുകൊണ്ട് അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ക്കും ഹൃദയഭേദകമായി. ഏഴു മണിക്കൂറോളം കുട്ടിയാന അമ്മയുടെ അരികില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഈ പ്രദേശത്ത് അഞ്ചാമത്തെ ആനയാണ് ചരിയുന്നത്.

DONT MISS