ഈദിനെ വരവേല്‍ക്കാനൊരുങ്ങി ഗള്‍ഫ് നാടുകള്‍

eid-gulfചെറിയ പെരുന്നാളിനെ വരവേക്കാന്‍ ഗള്‍ഫ് നാടുകള്‍ ഒരുങ്ങി. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങി കഴിഞ്ഞു.സുരക്ഷാ കാരാണങ്ങളാല്‍ കുവൈത്തില്‍ ഇത്തവണ ഈദ്ഗാഹുകള്‍ ഉണ്ടാവില്ല.അതെസമയം പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ഷോപ്പിംഗ് മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

പുലര്‍ച്ചെ മുതല്‍ തന്നെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും വിശ്വാസികള്‍ ഒഴുകും. വിവിധയിടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള നിരവധി പണ്ഡിതരും ഈദ് നമസ്‌ക്കാരത്തിന് നേതൃത്വംനല്‍കും. മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കും.ഇന്നലെ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പുണ്യനഗരിയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം പെരുന്നാള്‍ വിപണിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മത്സ്യ മാര്‍ക്കറ്റുകളിലും വസ്ത്രസാലകളിലുമൊക്കെ വന്‍ഡ തിരക്കാണ് ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്നത്.ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഉപഭോക്താക്കളെ കൊണ്ട് തിങ്ങിനിറഞ്ഞ് കവിഞ്ഞു. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ നാളെ മുതല്‍ വിവിധ ഈദ് ആഘോഷ പരിപാടികളും നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top