കനോലി കനാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഉദാസീനതയെന്ന് പരാതി;അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി

kanoliതൃശൂര്‍: തൃശൂര്‍ ജില്ലയിലെ കനോലി കനാല്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് ഉദാസീനത. നടപടിയില്ലാത്ത പശ്ചാതലത്തില്‍ പുഴയില്‍ കയ്യേറ്റം വീണ്ടും തുടരുകയാണ്. അതേസമയം കയ്യേറ്റം തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇടപെടുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തലയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

കനോലി കനാലില്‍ നിയമങ്ങള്‍ നോക്കുകുത്തിയാക്കി നടത്തുന്ന വമ്പന്‍ കയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ടറാണ് പുറത്തുകൊണ്ടുവന്നത്. പുഴ കയ്യേറുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. കയ്യേറ്റം നടന്നുവെന്നത് സംബന്ധിച്ച് കൃത്യമായ ബോധ്യമുണ്ട്. എന്നാല്‍ ഇത് എത്രത്തോളമുണ്ടെന്നത് കണ്ടെത്താന്‍ സാറ്റലൈറ്റ് സര്‍വ്വെ ഉള്‍പ്പെടെയുള്ള നടപടികള്‍ വേണ്ടിവരും. ഇതിനായി ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി

ഉദ്യോഗസ്ഥര്‍ ഉദാസീനത തുടരുന്ന പശ്ചാതലത്തില്‍ മേഖലയില്‍ വീണ്ടും കയ്യേറ്റങ്ങള്‍ തുടരുകയാണ്. പുഴയില്‍ കല്ലിറക്കി ചെളിനിറച്ചാണ് കയ്യേറ്റം നടക്കുന്നത്.ഇത് ചോദ്യം ചെയ്യുന്ന മത്സ്യതൊഴിലാളികള്‍ക്കും നാട്ടുകാര്ക്കുരമെതിരെ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുകയാണെന്നും ആരോപണമുണ്ട്. പയ്യൂര്‍മാട് മേഖലയില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ സ്ഥലത്തോട് ചേര്‍ന്നാണ് ഏക്കര്‍ കണക്കിന് പുഴ കയ്യേറിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top