ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയം: പങ്കെടുത്തത് അടൂര്‍ പ്രകാശിന്റെ ക്ഷണം സ്വീകരിച്ചെന്ന് ഉമ്മന്‍ചാണ്ടി

oomen-chandyതിരുവനന്തപുരം:ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. താന്‍ പോയത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനാണെന്നും കെസിപിസിസി യോഗത്തിന് ഇടയ്ക്കാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും ചടങ്ങിനു ശേഷം തിരിച്ച് കെപിസിസിയില്‍ തിരിച്ചെത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനം കടക്കെണിയിലാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ വാദങ്ങളോ പ്രതിരോധിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു വിശദീകരണം.

ഇപി ജയരാജനോട് മാധ്യമങ്ങള്‍ ചെയ്തത് ശരിയായില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല അത് മറച്ചുവെക്കാനുളള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. യാത്രയിലായിരുന്ന ജയരാജന്‍ എന്താണ് നടന്നതെന്ന് വ്യക്തമായി കേട്ടിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആരോപണങ്ങള്‍ ഉന്നയിച്ച മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞിരുന്നു. നേതാക്കള്‍ ഔചിത്യം കാണിക്കേണ്ടതായിരുന്നുവെന്ന് സുധീരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ആ ചടങ്ങില്‍ നിന്നും ഇവര്‍ ഒഴിവാകേണ്ടതായിരുന്നുവെന്നാണെന്നും സുധീരന്‍ പറഞ്ഞു. മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുമായിട്ടായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയം. തിരുവനന്തരപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസംബര്‍ നാലിനാണ് വിവാഹം.

DONT MISS
Top