ആന്‍ഡ്രോയിഡിന് നെയ്യപ്പം വേണ്ട; പുതിയ വേര്‍ഷന് പേര് ന്യൂഗട്ട്

naugoutമലയാളികളുടെ പ്രിയപ്പെട്ട നെയ്യപ്പത്തെ തഴഞ്ഞ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷന് പേര് ന്യൂഗട്ട്. ഇന്ത്യന്‍ പലഹാരമായ നെയ്യപ്പെത്തെ പുതിയ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പുതിയ വേര്‍ഷനു പേരിടാനായി ഹാഷ്ടാഗ് ക്യാംപയ്ന്‍ വരെ സോഷ്യല്‍ മീഡിയയില്‍ നടന്നുവെങ്കിലും നെയ്യപ്പത്തെ തഴഞ്ഞ് ന്യൂഗട്ട് എന്ന പേരാണ് ഗൂഗിള്‍ തെരഞ്ഞെടുത്തത്.

സ്‌നാപ്ചാറ്റിലൂടെയാണ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പിന്റെ ഔദ്യോഗിക പേര് ഗൂഗിള്‍ പ്രഖ്യാപിച്ചത്. മികച്ച ഫീച്ചറുകളോടൊയാണ് ഈ ന്യൂഗട്ട് വേര്‍ഷന്‍ വരുന്നത്. പഞ്ചസാരയും, തേനും, വറുത്ത നട്‌സും ചേര്‍ന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു മധുര പലഹാരമാണ് ന്യൂഗട്ട്. കൂടുതല്‍ മികച്ച ഫീച്ചറുകളുമായാണ് ആന്‍ഡ്രോയ്ഡിന്റെ ‘ന്യൂഗട്ട്’ പതിപ്പ് പുറത്തിറങ്ങുന്നത്.

Android Nougat

ഗൂഗിള്‍ ഒരു സീരിസ്സില്‍ ഇറക്കിയ എല്ലാ വേര്‍ഷനുകള്‍ക്കും മധുരപലഹാരത്തിന്റെ പേരാണ് നല്‍കിയത്. ജെല്ലി ബീന്‍, കപ്പ് കേക്ക്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജിഞ്ചര്‍ ബ്രെഡ്, കിറ്റ്കാറ്റ് എന്നിവ അതില്‍ ചിലതാണ്.

എന്‍ ‘ എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന ഏതെങ്കിലും രുചിയേറിയ ഭക്ഷണ പദാര്‍ത്ഥത്തിന്റെ പേരാണ് പുതിയ പതിപ്പിന് ഇടാന്‍ ഗൂഗിള്‍ ആലോചിച്ചിരുന്നത്. ഇതിനായി തെരഞ്ഞെടുത്ത കുറച്ച് പേരുകളും ഗൂഗിള്‍ പൊതു അഭിപ്രായ സ്വീകരണത്തിനായി നല്‍കിയിരുന്നു. നട്ട്‌മെഗ്, നട്ട്‌സ് ആന്റ് നാച്ചോസ്, നെക്റ്ററിന്‍, നാംബീന്‍ എന്ന് പേരുകള്‍ക്കിടയിലേക്കാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പലഹാരമായ ‘ നെയ്യപ്പം ‘ എത്തിയത്.

ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്, ക്രോം ഒ.എസ്, പ്ലേ സ്‌റ്റോര്‍, എന്നിവയുടെ സീനിയര്‍ പ്രസിഡന്റായ ഹിരോഷി ലോക്ക്‌ഹെയ്മര്‍ പുറത്തുവിട്ട വര്‍ക്ക്‌സ്‌റ്റേഷന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍.

DONT MISS
Top