ശൗചാലയം നിര്‍മ്മിക്കു: സൗജന്യമായി കബാലി കാണു; രസകരമായ ഓഫറുമായി പുതുച്ചേരി സര്‍ക്കാര്‍

kabaliവീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാം പുതുച്ചേരി സര്‍ക്കാരിന്റേതാണ് പുതുമയുളള ഈ ഓഫര്‍. സെല്ലിപേട് ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കാണ് പുതുച്ചേരി സര്‍ക്കാര്‍ ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ശൗചാലയങ്ങളുടെ അപര്യാപ്തത മറിക്കടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

സര്‍വേ പ്രകാരം സെല്ലിപേട് ഗ്രാമത്തില്‍ ശൗചാലയങ്ങള്‍ തീരെ കുറവാണ്. ആകെ 772 കുടുംബങ്ങളാണ് സെല്ലിപേടിലുള്ളത്. ഇതില്‍ 447 കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു ശൗചാലയം ഇല്ലെന്നു ഗ്രാമനഗര വികസന ഏജന്‍സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. പുതുച്ചേരിയിലെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി രജനികാന്തിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കബാലിയുടെ റിലീസ് ദിനത്തില്‍ ബംഗലൂരുവില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിത്രം കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് എയര്‍ ഏഷ്യയും ഓഫര്‍ നല്‍കിയിരുന്നു.ചിത്രത്തിലെ ഏതാനും സ്വീക്വന്‍സുകളില്‍ എയര്‍ ഏഷ്യയുടെ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഏഷ്യ ഇന്ത്യ വക്താവ് അറിയിച്ചു. ചിത്രത്തിന്റെ പ്രമോഷനായി പ്രത്യേക പാക്കേജ് തന്നെയാണ് എയര്‍ ഏഷ്യ യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

DONT MISS
Top