കണ്ണൂര്‍ ആലക്കോട് ഉരുള്‍ പൊട്ടലില്‍ വ്യാപക നാശനഷ്ടം

urul-pottalആലക്കോട്: കണ്ണൂര്‍ ആലക്കോട് മേഖലയിലുണ്ടായ ശക്തമായ ഉരുല്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ശക്തമായ മഴ തുടര്‍ന്നതോടെ ആലക്കോട് കാപ്പിമല ഫര്‍ലോംങ്ങ് പ്രദേശത്താണ് ആദ്യം ഉരുള്‍പ്പൊട്ടലുണ്ടായത്. തുടര്‍ന്ന് വൈതല്‍മലയിലും മഞ്ഞപ്പുല്ലിലും ഉരുള്‍പ്പൊട്ടി. വീടും മുറ്റവും തൊഴുത്തുമെല്ലാം ശക്തമായ മലവെള്ള പാച്ചിലില്‍ ഒലിച്ചുപൊയി.

പ്രദേശത്തെല്ലാം കല്ലും മണ്ണും നിറഞ്ഞതോടെ ഗതാഗതവും തടസ്സപ്പെട്ടു. വളര്‍ത്തുമൃഗങ്ങളും പക്ഷികളും ആടുമാടുകളെല്ലാം മലവെള്ളത്തില്‍ ഒളിച്ചുപോയി. ആളപായമൊന്നുമില്ല.

വൈതല്‍മലയ്ക്കു സമീപം പാത്തന്‍പാറയിലും കുടിയാന്മലയിലും വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. തോടും പുഴയുമെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ തഹസില്‍ദാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ കനത്താല്‍ വീണ്ടും ഉരുള്‍ പൊട്ടുമെന്ന ഭീതിയിലാണ് മലയോരവാസികള്‍.

DONT MISS
Top