മനോജ് കുമാറും വികാസ് കൃഷ്ണയും റിയോ ഒളിമ്പിക്‌സ് യോഗ്യത നേടി

rioദില്ലി: ഇന്ത്യയുടെ ബോക്‌സിങ് താരങ്ങളായ മനോജ് കുമാറും വികാസ് കൃഷ്ണനും റിയോ ഒളിമ്പിക്‌സ് യോഗ്യത നേടി. ലോക ബോക്‌സിങ് യോഗ്യതാ ടൂര്‍ണമെന്റ് സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇരുവരും റിയോ ഒളിമ്പിക്‌സില്‍ അര്‍ഹത നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ള മനോജ് കുമാര്‍ 65 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ തജിക്കിസ്ഥാന്റെ റാഖിമോവ് ഷവ്കറ്റഡ്‌ഷോണിനെ 3-0 ന് മനോജ് തോല്‍പിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള യൂറോപ്യന്‍ ചാപ്യംന്‍ പാറ്റ് മക്കോര്‍മാക്കാണ് സെമിയില്‍ മനോജിന്റെ എതിരാളി.

75 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്‍ മത്സരിക്കുന്നത്. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ ലീ ഡോങ് യുണിനെ വികാസ് കൃഷ്ണ 3-0 ന് തോല്‍പിച്ചിരുന്നു. സെമിയില്‍ വികാസ് ഇറ്റലിയുടെ തരര്‍ക്കിസ്ഥാന്റെ അചിലോവ് അര്‍സ്ലാന്‍ബെകിനെ നേരിടും. നേരത്തെ 56 കിലോഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയിരുന്നു. ചൈനയില്‍ മടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെത്തുടര്‍ന്നാണ് ശിവഥാപ്പ റിയോ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.

DONT MISS
Top