ചരിത്രപരമായ വേര്‍പിരിയല്‍: നാല് പതിറ്റാണ്ടു നീണ്ട ബന്ധം അവസാനിപ്പിച്ച് ബ്രിട്ടന്‍: ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപിച്ചു

BREXITTTലണ്ടന്‍: വോട്ട് ചെയ്ത് പുറത്ത് പോകൂ എന്ന മുദ്രാവാക്യത്തിനനുകൂലമായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്തു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തു പോകും. ബ്രെക്‌സിറ്റിനെ പിന്തുണച്ച് 51.8 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍. ബ്രെക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി  ഡേവിഡ് കാമറൂണ്‍  തന്റെ ഔദ്യോഗിക പദവി രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. രാജി പ്രഖ്യാപിച്ചെങ്കില്‍ കൂടി മൂന്നു മാസം കൂടി  കാമറൂണ്‍ ഔദ്യോഗിക പദവിയില്‍ തുടരും. മുന്നു മാസത്തിനു ശേഷം ഒക്ടോബറിലാവും രാജിവച്ച് സ്ഥാനം ഒഴിയുക.

ബ്രിട്ടൻ പുറത്ത് പോകണമെന്ന് ചൈന ഉൾപ്പെടെയുള്ള പത്തോളം രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. സ്‌കോട്ട്‌ലന്റ്, വടക്കന്‍ അയര്‍ലന്റ്‌ തുടങ്ങിയ രാജ്യയങ്ങൾ ബ്രിട്ടൻ തുടരണമെന്നും അഭിപ്രായപ്പെട്ടു.പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്‌പേപ്പറിലുണ്ടായിരുന്നത്.

വോട്ടെണ്ണലില്‍ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. എന്നാല് പിന്നീട് ബ്രെക്സിറ്റ് വ്യക്തമായ വിജയം സ്വന്തമാക്കുകയായിരുന്നു. 382 മേഖലകളിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇതില്‍ 160 ഇടങ്ങളിലെ ഫലം പുറത്തുവന്നപ്പോഴാണ് ബ്രിട്ടന്‍ പുറത്തുപോകണം എന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചത്.

ബ്രെക്‌സിറ്റ് ആദ്യഫല സൂചനകള്‍ പുറത്തു വന്നതോടെ പൗണ്ടിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. വിദേശ നാണ്യ വിപണിയില്‍ പൗണ്ടിന് കഴിഞ്ഞ 30 വര്‍ഷത്തെ കുറഞ്ഞ നിരക്കാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടീഷ് ഓഹരിവിപണിയില്‍ ഉണ്ടായ വലിയ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രകടമായ മാറ്റമാണ് ഫലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top