അങ്ങനെ അഞ്ജു ബോബി ജോര്‍ജിന്റെ വേഷം കെട്ടും കഴിഞ്ഞു: അഞ്ജുവിനെതിരെ സംവിധായകന്‍ എംഎ നിഷാദ്

ma-nishadകൊച്ചി: അഞ്ജു ബോബി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എംഎ നിഷാദ്: അങ്ങനെ അഞ്ജു ബോബീ ജോര്‍ജിന്റെ വേഷം കെട്ടും കഴിഞ്ഞു. കൊള്ളേണ്ടടത്ത് കൊണ്ടില്ല എന്ന് മാത്രമല്ല,തിരശീലക്ക് പിന്നിലിരുന്ന് ചരട് വലിച്ച തിരുവഞ്ചൂറിനും സംഘാംഗങ്ങള്‍ക്കുമെതിരെ ബൂമറാംഗ് പോലെ ഈ രാജി നാടകം തിരിഞ്ഞു കുത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും എംഎ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആറ് മാസം മുമ്പ് അധികാരത്തിലേറിയ മഹതി അന്നൊന്നും ആരോപിക്കാത്ത അഴിമതി ആരോപണം ഇന്നാരോപിച്ചിരിക്കുന്നു. അതും പത്തു വര്‍ഷത്തെ അഴിമതി അന്വേഷിക്കണമെന്ന് വേണ്ടത് തന്നെ നിഷാദ് പരിഹസിച്ചു. ചിലര്‍ക്ക് പൗരബോധം ഉണരുന്നത് സ്ഥാനമാനങ്ങള്‍ പോകുമ്പോളാണെന്ന് മനസ്സിലാകുന്നത് ഇത്തരം ചില പ്രവര്‍ത്തികളിലൂടെയാണെന്നും നിഷാദ് കുറിച്ചു.

അപ്പോള്‍ നാഷണല്‍ ഗെയിംസ് മുതലങ്ങോട്ട് ചുരണ്ടാം. അപ്പോഴാണ് ബൂമറാംഗ് എന്താണെന്ന് തിരുവഞ്ചൂരിന് മനസിലാക്കാന്‍ പോകുന്നതെന്നും നിഷാദ് കുറിച്ചു. രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ അഞ്ജു ബോബി ജോര്‍ജിനെ പോലെയുളള കായികതാരം കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ പോലെ പെരുമാറുന്നത് അരോചകമാമെന്നും നിഷാദ് പറയുന്നു.

അഞ്ജു ബോബി ജോര്‍ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ച സാഹചര്യത്തിലായിരുന്നു എംഎ നിഷാദിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സ്ഥാനം രാജി വെച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവെച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top