‘കൃതി’; ഹിറ്റ് ചിത്രവുമായി വീണ്ടും രാധികാ ആപ്‌തെ

krithi

ഹ്രസ്വ ചിത്ര രംഗത്തെ ഹിറ്റായിത്തീര്‍ന്ന അഹല്യ എന്ന ചിത്രത്തിനു ശേഷം മറ്റൊരു ഹിറ്റ് ചിത്രവുമായി രാധികാ ആപ്‌തേ. ശിരിഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന കൃതി എന്ന ചിത്രമാണ് ഇന്റര്‍നെറ്റില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം യൂട്യൂബില്‍ നാല് ലക്ഷത്തിലധികം പേരാണ് കണ്ടത്. മനോജ് ബാജ്‌പേയ്, നേഹ ശര്‍മ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മനോരോഗ വിദ്ഗധയായാണ് രാധികാ ആപ്‌തെ ചിത്രത്തിലെത്തുന്നത്. ചിത്രം ഒരു സൈക്കോട്ടിക് ത്രില്ലറാണ്. ജാനേമന്‍, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ശിരിഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ ചിത്രം കണ്ട് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

DONT MISS
Top