സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് റണ്‍സിന്റെ വിജയം: പരമ്പര നേടി ഇന്ത്യ

indiaസിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-ട്വന്റി പരമ്പയില്‍ ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സിംബാബെയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ 138/6 (20 ഓവര്‍), സിംബാബ്‌വെ 135/6 (20 ഓവര്‍).

നാല്‍പത്തി രണ്ട് പന്തുകളില്‍ നിന്നും 58 റണ്‍സ് നേടിയ കേദാര്‍ ജാവേദാണ് ഇന്ത്യക്ക് തരക്കേടില്ലാത്ത റണ്‍സ് നേടിക്കൊടുത്തത്. ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പടെയാണ് ജാദവ് 58 റണ്‍സ് നേടിയത്.കഴിഞ്ഞ ദിവസം മികച്ച പ്രകടനം കാഴ്ചവെച്ച മുന്‍നിര തകര്‍ന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മന്‍ദീപ് സിംഗ് (4), ഓപ്പണര്‍ ലോകേഷ് രാഹുല്‍ (22), മനീഷ് പാണ്ഡെ (0) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനം. നായകന്‍ ധോണി 13 പന്തില്‍നിന്ന് 9 റണ്‍സ് നേടി പുറത്തായി. സിംബാബ്‌വെയ്ക്ക് വേണ്ടി തിരിപാനോ മൂന്ന് വിക്കറ്റ് നേടി.

വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെയ്ക്ക്് തുടക്കത്തില്‍തന്നെ ചിബാബ (5)യെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ മസാകഡ്‌സയും സിബാന്‍ഡയും ചേര്‍ന്ന് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ചു. ഒരുഘട്ടത്തില്‍ നാലുവിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഇതിനുശേഷം ആതിഥേയര്‍ക്കു മേധാവിത്വം നഷ്ടമായങ്കെിലും അവസാന ഓവര്‍ ഇന്ത്യന്‍ കളിക്കാരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നതായിരുന്നു. എല്‍ട്ടണ്‍ ചിഗുംബരയും ചേര്‍ന്ന് 21 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ 17 റണ്‍സ് അടിച്ചുകൂട്ടി. അവസാന പന്തില്‍ ചിഗുംബര (16) യെ ബരീന്ദര്‍ സ്രാന്‍ പുറത്താക്കി. സിബാന്‍ഡ (28) യാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top