അച്ഛനായി ഒരു ദിനം; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് ഗൂഗിളും

fathrഅമ്മമാരുടെ സ്‌നേഹത്തിനും സാന്ത്വനത്തിനും പരിലാളനയ്ക്കും വാത്സല്യത്തിനും നന്ദി സൂചകമായി മദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മെ സുരക്ഷിതത്വത്തിന്റെ തണലില്‍ ചേര്‍ത്തുവെയ്ക്കുന്ന അച്ഛന്മാരെ ആദരിക്കാനും ഒരു ദിനമുണ്ട്. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആചരിക്കുന്നത്.

സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിളും അച്ഛന്മാര്‍ക്ക് ആദരമറിയിച്ചെത്തി. ഡൂഡിള്‍ തയ്യാറാക്കിയാണ് ഗൂഗിള്‍ പിതാക്കന്മാരെ ആദരിയിച്ചത്. അച്ഛന്റെയും മകന്റെ/മകളുടെ ഷൂസുകള്‍ ഒന്നിച്ചുവെച്ചാണ് ഗൂഗിള്‍ മനോഹരമായ ഡൂഡില്‍ ചെയ്തിരിക്കുന്നത്.

1909ലാണ് ഫാദേഴ്‌സ് ഡേയുടെ വിനീതമായ തുടക്കത്തിന് സാക്ഷ്യം കുറിച്ചത്. അമേരിക്കയില്‍ വാഷിംഗ്ടണ്‍ സംസ്ഥാനത്തുള്ള സ്‌പൊക്കേന്‍’ പട്ടണത്തിലെ ഒരു മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മദേഴ്‌സ് ഡേ’ പ്രസംഗം കേട്ട് പ്രചോദനം കിട്ടിയ സൊനോറ സ്മാര്‍ട്ട് ഡോഡ്ഡ്’ എന്ന സ്ത്രീക്ക് അവളുടെ പിതാവ് വില്യം ജാക്‌സണ്‍ സ്മാര്‍ട്ടി’നായി ഒരു പ്രത്യേക ദിവസം സമര്‍പ്പിക്കണമെന്നും, പിതാവിനെ ആദരിക്കണമെന്നും കടുത്ത ആഗ്രഹം തോന്നി. ഭാര്യയുടെ മരണശേഷം സൊനോറയേയും, സഹോദങ്ങളേയും വളരെ ബുദ്ധിമുട്ടിയാണ് വില്യം വളര്‍ത്തിക്കൊണ്ടുവന്നത്. സ്വന്തം പിതാവ് എത്രമാത്രം ത്യാഗം സഹിച്ചാണ് തന്നെയും സഹോദരങ്ങളേയും പരിപാലിച്ചതെന്ന് സൊനോറ ഓര്‍ത്തു. പിതാവിന്റെ മഹത്വത്തിനും, ധൈര്യത്തിനും, പരിത്യാഗത്തിനും, നിസ്വാര്‍ത്ഥതയ്ക്കും എല്ലാറ്റിനുമുപരി അളവറ്റ സ്‌നേഹത്തിനും പ്രത്യുപകാരമെന്നോണം 1910 ജൂണ്‍ മാസം പത്തൊമ്പതാം തീയതി, തന്റെ പിതാവിന്റെ പിറന്നാള്‍ തന്നെ, സൊനോറ ആദ്യത്തെ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.

shoe

ഫാദേഴ്‌സ് ഡേ ആഘോഷം ഒരു ഔദ്യോഗിക ആചരണമാക്കുവാന്‍ സൊനോറ അധികാരികളോടും അഭ്യര്‍ത്ഥിച്ചെങ്കിലും പരിഹാസമായിരുന്നു സൊനോറയ്ക്ക് കേള്‍ക്കേണ്ടി വന്നത്. 1913ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന വുഡ്രോ വില്‍സണ്‍’ ഔദ്യോഗികമായി ഫാദേഴ്‌സ് ഡേയ്ക്ക് അനുമതി നല്‍കിയെങ്കിലും മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതിനു അംഗീകാരം നല്‍കിയത്. പിന്നീട് 1972ല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍, വര്‍ഷംതോറും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്‌സ് ഡേ ആയി അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനമിറക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top