ഒപ്പമുള്ളവര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്ന വിവാദ വെളിപ്പെടുത്തല്‍; ഇഎസ് ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു

bijimol

ഇടുക്കി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പൊതു പ്രസ്താവന നടത്തിയ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലാണ് അവര്‍ ഖേദം പ്രകടിപ്പിച്ചത്. മാപ്പപേക്ഷിച്ച് ബിജിമോള്‍ ജില്ലാ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തു.

ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായെന്ന ബിജിമോളുടെ പ്രസ്താവന ഏറെ വിവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും ഇവര്‍ ഒപ്പമുള്ളവരാണെന്നും ബിജിമോള്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജിമോളുടെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലും ബിജിമോള്‍ തന്റെ പ്രസ്താവന ആവര്‍ത്തിച്ചിരുന്നു. ഇതിനെതിരെ സിപിഐ ജില്ലാ നേതൃത്വം ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top