സസ്‌പെന്‍സുമായി ഷാജഹാനും പരീക്കുട്ടിയും; ട്രെയിലര്‍

shajahan-and-apreekutty

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന ഷാജഹാനും പരീക്കുട്ടിയും എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഒരിടവേളക്ക് ശേഷം അമലാ പോള്‍ നായികാവേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇതാദ്യമായാണ് അമല ഒരു സിനിമയില്‍ രണ്ടു നടന്‍മാരുടെ നായികയാകുന്നത്.ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ബോബന്‍ സാമുവലാണ് സംവിധാനം ചെയ്തിരിക്കുന്നത്.റംസാന്‍ റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

വൈ വി രാജേഷിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ആഷിക്ക് ഉസ്മാനാണ്. അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സ്വപ്‌നക്കൂട്, ലോലിപോപ്പ്, ത്രീ കിംഗ്‌സ്, ഫോര്‍ഫ്രണ്ട്‌സ്, 101 വെഡ്ഡിംങ്‌സ്, ഗുല്‍മാല്‍,സ്‌കൂള്‍ ബസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ കുഞ്ചാക്കോ ബോബന്‍ ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടുകൂടിയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്.

DONT MISS
Top