മൂന്നാം ഏകദിനത്തില്‍ സിംബ്ബാവെയ്ക്ക് ഭേദപ്പെട്ട തുടക്കം

Team India

ഹരാരെ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ സിംബ്ബാവെ ആദ്യം ബാറ്റ് ചെയ്യുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആതിഥേയര്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എടുത്തിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി കഴിഞ്ഞു. മത്സരത്തില്‍ ഇന്ത്യയ്ക്കായി ഫൈസ് ഫസല്‍ അരങ്ങേറ്റം കുറിച്ചു. അതേസമയം മലയാളിയായ കരുണ്‍ നായരെ ടീമില്‍ നിന്ന് ഒഴിവാക്കി.

പരമ്പരയില്‍ ആദ്യമായി ടോസ് നേടിയ സിബ്ബാവെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ 19 ല്‍ നില്‍ക്കെ ഓപ്പണര്‍ മസാകഡ്‌സയാണ് പുറത്തായത്. ധവാല്‍ കുല്‍ക്കര്‍ണിയ്ക്കാണ് വിക്കറ്റ്. 25 റണ്‍സോടെ ചിബാബയും 12 റണ്‍സോടെ വൂസി സിബാന്‍ഡയുമാണ് ക്രീസില്‍.

നേരത്തെ ആദ്യ ഏകദിനം ഒമ്പത് വിക്കറ്റിനും രണ്ടാം ഏകദിനം എട്ട് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top