ഇനി ലെനോവയുടെ ഫോണ്‍ കയ്യിലും കെട്ടാം

lenovo

ലെനോവയുടെ പുതിയ ഫോണ്‍ ഇനി കയ്യില്‍ കെട്ടാം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നത്. ഫോണ്‍ വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും സാധിക്കും.

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയില്‍ ലെനോവോ വളയ്ക്കാവുന്ന ഫോണ്‍ അവതരിപ്പിച്ചത്. ലെനോവോ സി പ്‌ളസ് എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. ആവശ്യാനുസരണം വളയ്ക്കാനും നിവര്‍ത്താനുമൊക്കെ കഴിയുന്ന സി പ്ലസ് ഫോണായി ഉപയോഗിക്കാനും വാച്ച് പോലെ കയ്യില്‍ കെട്ടാനും കഴിയും.

lenovo1
സമാനമായ ഒരു പ്രൊഡക്ട് നേരത്തെ മറ്റൊരു ചൈനീസ് കമ്പനി മോക്‌സി പുറത്തിറക്കിയിരുന്നു. 762 ഡോളറാണ് ഈ പ്രൊഡ്ക്ടിന്റെ വില. അതേസമയം, സാംസങും ആന്‍ഡ്രോയ്ഡ് ഫ്‌ലിപ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലാണ്. 2017 ലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സാംസങ് ഈ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ടെക് വേള്‍ഡ് ഷോയില്‍ ലെനോവോ പുതിയ മറ്റ് മോഡലുകള്‍കൂടി അവതരിപ്പിച്ചു. ടാങ്കോ സ്മാര്‍ട്ട്‌ഫോണ്‍ , മോട്ടോ z മോഡുലാര്‍, ഫോളിയോ എന്നിവയാണ് മറ്റ് മോഡലുകള്‍. വളയ്ക്കുന്ന ടാബ് ലറ്റുകളാണ് ലെനോവോ ഫോളിയോ. ആണ്‍ഡ്രോയിഡ് ഒഎസാണ് ലെനോവോ സി പഌസിലും ഫോളിയോയിലും ഉപയോഗിച്ചിരിക്കുന്നത്. വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top