സുക്കര്‍ബര്‍ഗിനു പിന്നാലെ ട്വിറ്റര്‍ മുന്‍ സിഇഒയുടെ അക്കൗണ്ടും ഹാക്ക് ചെയ്തു

evan-williamsന്യൂയോര്‍ക്ക്: സുക്കര്‍ബര്‍ഗിനു പിന്നാലെ ട്വിറ്റര്‍ മുന്‍ സിഇഒയുടെ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടു. ട്വിറ്ററിന്റെ മുന്‍ സിഇഒയും സഹസ്ഥാപകരില്‍ ഒരാളുമായ ഈവാന്‍ വില്ല്യംസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. സുക്കര്‍ബര്‍ഗിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത ഗ്രൂപ്പായ ഔവര്‍മൈന്‍ തന്നെയാണ് ഈ ഹാക്കിംഗിനും പിന്നിലെന്ന് അന്താരാഷ്ട്ര ടെക്കിനിക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

hich was deleted minutes later.

മോസില്ല ഫയര്‍ഫൊക്‌സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്. ഇത്തരത്തില്‍ മോഷ്ടിച്ച പാസ് വേര്‍ഡുകളില്‍ തന്നെയാണ് ട്വിറ്ററിന്റെ മുന്‍ സിഇഒയുടെ പാസ്വേര്‍ഡും വിവരങ്ങളും ഉള്‍പ്പെട്ടത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ട്വിറ്ററിലെ 32,888,300 അക്കൗണ്ടുകളിലെ ഈമെയില്‍, യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവയെല്ലാം മോഷ്ടിച്ചെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത.

റഷ്യയില്‍ നിന്നുള്ള അക്കൗണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും എന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത വിവരങ്ങളില്‍ ഈമെയില്‍ ഡൊമെയിനുകള്‍ പത്തില്‍ ആറും റഷ്യയില്‍ നിന്നുള്ളതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top