അമലാപോള്‍ അമ്മയായെത്തുന്ന ‘അമ്മകനക്കി’ന്റെ ട്രെയിലറെത്തി

amala-aaa

അമലാപോള്‍ അമ്മയായെത്തുന്ന തമിഴ് ചിത്രം അമ്മകനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അമലയ്ക്കു പുറമെ സമുദ്രക്കനിയും രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി അയ്യര്‍ തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

വീട്ടു ജോലികള്‍ ചെയ്ത് ജീവിക്കുമ്പോഴും മകളെ മികച്ച നിലയില്‍ എത്തിക്കണമെന്നാഗ്രഹിക്കുന്ന അമ്മയുടെ വിചാര, വികാരങ്ങളാണ് സിനിമയിലുടനീളം. വിദ്യാഭാസ്യ യോഗ്യത കുറഞ്ഞ അമ്മ പിന്നീട് മകള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ പഠിക്കാനെത്തുന്നുമുണ്ട്. വണ്ടര്‍ബാര്‍ സ്റ്റുഡിയോസിന്റേയും കളര്‍യെല്ലോയുടേയും ബാനറില്‍ ധനുഷും അനന്ദ് ലാലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top