തൃശൂരില്‍ കടല്‍ക്ഷോഭം രൂക്ഷം; തീരദേശ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു

Kadal
തൃശൂര്‍: തൃശൂരിന്റെ തീരമേഖലയെ ദുരിതത്തിലാക്കി കടല്‍ക്ഷോഭം രൂക്ഷം. പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. തീരദേശ റോഡുകള്‍ തകര്‍ന്നതോടെ ഈ മേഖലയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. സമയബന്ധിതമായി കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് കടലേറ്റത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കൊടുങ്ങല്ലൂര്‍ മുതല്‍ ചാവക്കാട് വരെ നീളുന്ന മേഖലകളിലാണ് കടല്‍ ക്ഷോഭം രൂക്ഷമായിരിക്കുന്നത്. മിക്കയിടങ്ങളിലും കടല്‍ ഭിത്തി തകര്‍ത്ത് കടല്‍ അന്‍പത് മീറ്ററോളം കയറി. വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ശക്തമായ കടല്‍ക്കയറ്റത്തില്‍ റോഡുകള്‍ ഭാഗികമായി തടര്‍ന്നു. ഇതോടെ ചില പ്രദേശങ്ങളില്‍ ഗതാഗം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കടല്‍ ഭിത്തി കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ ഭിത്തിയ്ക്ക് വേണ്ടി ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാകുമോ എന്ന് ഭയപ്പെട്ടുന്നതായും നാട്ടുകാര്‍ പറയുന്നു.

DONT MISS
Top