തെരുവ് നായ്ക്കളുടെ ആക്രമണം; മധ്യപ്രദേശില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു

dog

ഭോപ്പാല്‍: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പത്ത് വയസുകാരി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. അധല്‍പൂര്‍ സ്വദേശിയായ ദിനേശ് വസ്‌കാലെയുടെ മകള്‍ പൂജയാണ് കൊല്ലപ്പെട്ടത്. തെരുവു നായ്ക്കള്‍ ക്രൂരമായി ആക്രമിച്ച പെണ്‍കുട്ടി സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ടു വന്ന ശേഷം സമീപ പ്രദേശത്ത് കെട്ടിയിരിരുന്ന ആടിനെ അഴിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഒരു കൂട്ടം തെരുവ് നായ്ക്കള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പെണ്‍കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top