പുതിയ ചാമ്പ്യനെ കാത്ത് റൊളാണ്ട് ഗാരോസ്

Dj-Mr

പാരീസ്: ഇന്ന് പുരുഷ വിഭാഗം ഫൈനല്‍ പൂര്‍ത്തിയാകുമ്പോള്‍ ഉദിച്ചുയരുക കളിമണ്‍ കോര്‍ട്ടിന്റെ പുതിയ അവകാശി. അത് സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചോ ബ്രിട്ടന്റെ ആന്റി മുറെയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ടെന്നീസ് പ്രേമികള്‍. ഇരുവരും തേടുന്നത് തങ്ങളുടെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം. മുറെ ആദ്യ ഫൈനലിനാണ് ഇവിടെ ഇറങ്ങുന്നതെങ്കില്‍ ദ്യോകോവിച്ചിന്റേത് നാലാം ഫൈനലാണ്.

ഇരുവരും തമ്മിലുള്ള ഏഴാം ഗ്രാന്റ് സ്ലാം ഫൈനലാണ് ഇന്ന് നടക്കുന്നത്. മുന്‍പ് ഏറ്റുമുട്ടിയ ആറ് ഫൈനലുകളില്‍ നാലിലും നൊവാകിനായിരുന്നു വിജയം. ലോക ഒന്നാം നമ്പര്‍ താരത്തിന്റെ കരുത്തും മികവും സ്ഥിരമായി നിലനിര്‍ത്തുന്ന സെര്‍ബിയന്‍ താരത്തിന് തന്നെയാണ് ഇന്നത്തെ ഫൈനലില്‍ സാധ്യത കല്‍പ്പിക്കുന്നത്. ഇന്ന് കിരീടം ചൂടിയാല്‍ കരിയര്‍ ഗ്രാന്റ് സ്ലാം എന്ന അപൂര്‍വ്വ നേട്ടം ദ്യോകോവിച്ചിനെ തേടിയെത്തും. കഴിഞ്ഞ വര്‍ഷവും ഇതേ നേട്ടം മോഹിച്ച് ഫൈനലിനിറങ്ങിയെങ്കിലും സ്വിസ് താരം വാവ്‌റിങ്കയോട് തോല്‍ക്കാനായിരുന്നു വിധി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top