തമിഴ് നടന്‍ ബാലു ആനന്ദ് അന്തരിച്ചു

balu-anand-1

ചെന്നൈ: പ്രമുഖ തമിഴ് നടന്‍ ബാലു ആനന്ദ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വെച്ചായിരുന്നു അന്ത്യം. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരണം സംഭവിക്കുകയായിരുന്നു.

പിസ്ത, അന്‍പേ ശിവം, അന്നാനഗര്‍, മുതല്‍തെരു തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ബാലു ആനന്ദ് അഭിനയിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും കോയമ്പത്തൂരിലാണ് താമസിക്കുന്നത്.

DONT MISS
Top