ഫ്രഞ്ച് ഓപ്പണ്‍: ദ്യോകോവിച് സെമിയില്‍, മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ പേസ്, സാനിയ സഖ്യങ്ങള്‍ നേര്‍ക്കുനേര്‍

djoko

പാരീസ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്, ബ്രിട്ടന്റെ ആന്റി മുറെ, സ്വിസ് താരം വാവ്‌റിങ്ക, ഓസീസ് താരം ഡൊമിനിക് തിം എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമിഫൈനലില്‍ പ്രവേശിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് ഫൈനല്‍ സാക്ഷ്യം വഹിക്കുക.

ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ എതിരില്ലാത്ത സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പതിനൊന്ന് ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ സ്വന്തമായുള്ള ദ്യോകോവിച് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍ 6-3, 7-5, 6-3. സെര്‍ബിയന്‍ താരത്തിന്റെ മുപ്പതാം ഗ്രാന്റ് സ്ലാം സെമിയാണിത്. സെമയില്‍ ഓസ്‌ട്രേലിയയിടെ ഡൊമിനിക് തിം ആണ് ദ്യോകോവിചിന്റെ എതിരാളി. റൊളാണ്ട് ഗാരോസിലെ തന്റെ ആദ്യ കിരീടമാണ് ദ്യോകോവിച് ലക്ഷ്യം വെക്കുന്നത്. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് തിം തന്റെ കന്നിഗ്രാന്റ് സ്ലാംസെമിയിലെത്തിയത്. സ്‌കോര്‍ 4-6, 7-6(9-7), 6-4, 6-1.

P_S

മിക്‌സഡ് ഡബിള്‍സില്‍ കിരീടപ്പോരാട്ടത്തില്‍ സാനിയ മിര്‍സ-ഇവാന്‍ ഡോഡിഗ് സഖ്യവും ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് സഖ്യവും ഏറ്റുമുട്ടും. ആര് ജയിച്ചാലും ഇന്ത്യയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ ഒരു കിരീടം ഉറപ്പായിരിക്കുകയാണ്. വനിതാ ഡബിള്‍സില്‍ ജോഡികളായ സാനിയയും ഹിംഗിസും ഏറെക്കാലത്തിന് ശേഷം നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണ് ഫൈനല്‍. ഫ്രഞ്ച് ഓപ്പണില്‍ തന്റെ ആദ്യ മിക്‌സഡ് ഡബിള്‍സ് കിരീടമാണ് നാല്‍പ്പത്തിമൂന്നുകാരനായ പേസ് ലക്ഷ്യം വെക്കുന്നത്.

സെമിയില്‍ സാനിയ-ഡോഡിഗ് സഖ്യം ഫ്രഞ്ച് ജോഡികളായ ക്രിസ്റ്റീന-പിയറേ സഖ്യത്തെ 4-6, 6-3, 12-10 എന്ന സ്‌കോറിനും പേസ്-ഹിംഗിസ് സഖ്യം ഫ്രഞ്ച്-ചെക്ക് ജോഡികളായ റോജര്‍ വാസലിന്‍-ആന്ദ്രേ ഹവാക്കോവ സഖ്യത്തെ 6-3, 3-6, 10-7 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്.

DONT MISS
Top