കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ പ്രൊഫസറെ വെടിവെച്ച് കൊന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി

indian-man

ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയ സര്‍വ്വകലാശാല ക്യാംപസില്‍ അധ്യാപകനെ വെടിവെച്ച് കൊന്ന വിദ്യാര്‍ത്ഥി ഇന്ത്യാക്കാരനാണെന്ന് സ്ഥിരീകരണം. അധ്യാപകനെ വെടിവെച്ച ശേഷം ഇയാള്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. സര്‍വ്വകലാശാലയിലെ എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിയായ മൈനക് സര്‍ക്കാരാണ് അധ്യാപകനെ കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ആത്മഹത്യ ചെയ്തയാളുടെ വിവരങ്ങള്‍ പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥിയുടെ പേര് മാത്രം സ്ഥിരീകരിച്ച പൊലീസ് മറ്റു വിവരങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായിട്ടില്ല.

ഇന്നലെ പ്രാദേശിക സമയം രാവിലെ 9.45ഓടെയായിരുന്നു സംഭവം. സര്‍വ്വകലാശാലയിലെ മെക്കാനിക്കല്‍ എയ്‌റോസ്‌പേസ് വിഭാഗത്തിലെ പ്രൊഫസറായിരുന്ന വില്യം ക്ലഗ് (39)ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രൊഫസര്‍ മരിച്ചിരുന്നു. ഇവിടെനിന്ന് തന്നെ രണ്ട് പേരുടെ മൃതദേഹവും തോക്കും കണ്ടെടുത്തിരുന്നു.

ഇതിനിടെ സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട സര്‍വ്വകലാശാലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ആരംഭിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top