ആര്‍ടിഒ അനധികൃതമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

driverമലപ്പുറം: വാഹന പരിശോധനക്കിടെ ആര്‍ടിഒ അനധികൃതമായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. മരത്തിന് മുകളില്‍ കയറി തൂങ്ങി മരിക്കാനാണ് ശ്രമിച്ചത്. 5 മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാളെ താഴെയിറക്കാനായത്.

പച്ചക്കറി ലോഡുമായി തമിഴ്‌നാട്ടില്‍ നിന്ന് കോഴിക്കോട്ടെത്തി മടങ്ങവേയാണ് പഴനി സ്വദേശി ശെല്‍വത്തെ മലപ്പുറം ആര്‍ടിഒ അജിത് കുമാറിന്റെ സംഘം തടഞ്ഞ് നിര്‍ത്തുന്നത്. രേഖകളെല്ലാം ഉണ്ടായിരുന്നിട്ടും ലൈസന്‍സിന്റെ യഥാര്‍ത്ഥ പകര്‍പ്പ് കയ്യിലില്ലാത്തതിനെതുടര്‍ന്ന് ആര്‍ടിഒ 3500 രൂപ ആവശ്യപ്പെട്ടു.

പണ0 നല്‍കിയിട്ടും പിടിച്ചുവച്ച വാഹനത്തിന്റെ താക്കോല്‍ വിട്ടു നല്‍കാത്തതിനെതുടര്‍ന്ന് ഡ്രൈവര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇത് വകവെക്കാതെ ആര്‍ടിഒ പരിശോധന പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ താഴെയിറക്കി .

DONT MISS
Top