സച്ചിന്റെ റെക്കോഡ് തകര്‍ത്ത് അലസ്റ്റര്‍ കുക്ക് പതിനായിരം റണ്‍സ് ക്ലബില്‍

alaistar-cook

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡ് തകര്‍ത്ത് ഇംഗ്ലണ്ടിന്റെ അലസ്റ്റര്‍ കുക്ക് പതിനായിരം റണ്‍സ് ക്ലബില്‍. ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് അലസ്റ്റര്‍ കുക്ക് സ്വന്തമാക്കിയത്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് കുക്കിന്റെ പുതിയ നേട്ടം.

31 ദിവസവും 157 ദിവസവുമാണ് കുക്കിന്റെ ഇപ്പോഴത്തെ പ്രായം. ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുമ്പോള്‍ സച്ചിന്റെ പ്രായം 31 ദിവസവും 326 ദിവസവുമായിരുന്നു. 2005 മാര്‍ച്ച് 15 ന് കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിലായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി സച്ചിന്‍ സ്വന്തമാക്കിയത്.

അതേസമയം, കളിച്ച ഇന്നിംഗ്‌സുകളുടെ എണ്ണത്തില്‍ സച്ചിനേക്കാള്‍ ഏറെ പിന്നിലാണ് കുക്ക്. 128 മത്സരങ്ങളിലെ 229 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കുക്ക് പതിനായിരം റണ്‍സ് നേടിയതെങ്കില്‍ സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത് 122 കളികളിലെ 195 ഇന്നിംഗ്‌സുകളില്‍ നിന്നുമായിരുന്നു.

ടെസ്റ്റില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന പന്ത്രണ്ടാത്തെ താരമാണ് കുക്ക്. ഇംഗ്ലണ്ട താരങ്ങള്‍ക്കിടയില്‍ ഈ ബഹുമതി നേടുന്ന ആദ്യ താരവും കുക്ക് തന്നെ. 128 ടെസ്റ്റുകളില്‍ നിന്നുമായി 10,042 റണ്‍സാണ് കുക്ക് നേടിയിരിക്കുന്നത്. ഇതില്‍ 28 സെഞ്ചുറികള്‍ 47 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top