ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് രണ്‍ബീറും കത്രീനയും

ranbir-kapoor-newപ്രണയത്തകര്‍ച്ചക്ക് ശേഷമുളള ആദ്യചിത്രത്തില്‍ ഇഴുകിചേര്‍ന്നു അഭിനയിക്കാന്‍ കഴിയില്ലെന്നും രണ്‍ബീറും കത്രീനയും. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കത്രീനയെ ചുംബിക്കാന്‍ കഴിയില്ലെന്ന് രണ്‍ബീര്‍ വ്യക്തമാക്കുകയായിരുന്നു. മൊറോക്കോ ഷെഡ്യൂളില്‍ പങ്കെടുത്തെങ്കിലും ഇഴുകിച്ചേര്‍ന്നുള്ള ചില രംഗങ്ങള്‍ പറ്റില്ലെന്ന് പറഞ്ഞതിനാല്‍ ഇരുവരുടെയും ബോഡി ഡബിളുകളെ വെച്ചാണ് സംവിധായകന്‍ അവ പൂര്‍ത്തിയാക്കിയതെന്നാണ് റി്‌പ്പോര്‍ട്ടുകള്‍.ranbir-kapoor

സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇരുവരും ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വിമാനത്തില്‍ യാത്ര ചെയ്യാനാവില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. അനുരാഗ് ബസുവിന്റെ ‘ജഗ്ഗ ജസൂസ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും സംവിധായകന് തലവേദനയായത്. ഇരുവരും തങ്ങളുടെ ഡ്യൂപ്പുകളോടൊപ്പം നില്‍ക്കുന്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

DONT MISS
Top