ചാനല്‍ അവതാരകനെ ചുംബിച്ച് ജോണി ഡെപ്പ്

johny

ഹോളിവുഡ് നടന്‍ ജോണി ഡെപ്പ് ചാനല്‍ പരിപാടിക്കിടെ അവതാരകനെ ചുംബിച്ചു. ജിമ്മി കിമ്മല്‍ ലൈവ് എന്ന പരിപാടിയുടെ അവതാരകന്‍ ജിമ്മി കിമ്മലിനെയാണ് ഡെപ്പ് ചുംബിച്ചത്.

ജോണി ഡെപ്പിന്റെ ആലീസ് ത്രൂ ദ ലുക്കിംഗ് ഗ്ലാസ് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഡെപ്പ്. പരിപാടി തുടങ്ങിയ ഉടനെ ഡെപ്പ് കിമ്മിനെ ചുംബിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്പ് കിമ്മിനോട് മാപ്പ് പറഞ്ഞു. എന്നാല്‍ പെട്ടെന്നുള്ള ഡെപ്പിന്റെ പ്രകടനം താന്‍ ഏറെ ആസ്വദിച്ചുവെന്ന് കിം പ്രതികരിച്ചു.

നേരെത്തെയും കിമ്മും ജോണി ഡെപ്പും പരിപാടിക്കിടെ ചുംബിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അടുത്തിടെ ജോണി ഡെപ്പില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആംബര്‍ ഹേര്‍ഡ് കോടതിയെ സമീപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോണി ഡെപ്പിന്റെ മാതാവ് മരിച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആംബര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പിരിയുന്നതിനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിനാലിനായിരുന്നു ‘പൈറേറ്റസ് ഓഫ് ദ കരീബിയന്‍’ സീരിസിലൂടെ ശ്രദ്ധേയനായ ജോണി ഡെപ്പും നടി ആംബര്‍ ഹേര്‍ഡും വിവാഹിതരായത്. ജോണി ഡെപ്പിന്റെ രണ്ടാമത്തേതും ആംബറിന്റെ ആദ്യ വിവാഹവുമായിരുന്നു ഇത്.

ഇതിനിടെ, തന്നെ ഡെപ്പ് പീഡിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ് ആംബര്‍ രംഗത്തു വന്നിട്ടുണ്ട്.

DONT MISS