ജോണി ഡെപ്പും ആംബര്‍ ഹേര്‍ഡും വേര്‍പിരിയുന്നു?

johny-depp

ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടന്‍ ജോണി ഡെപ്പും നടി ആംബര്‍ ഹേര്‍ഡിനും വേര്‍പിരിയാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ചില വിദേശമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ജോണി ഡെപ്പില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ആംബര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജോണി ഡെപ്പിന്റെ മാതാവ് മരിച്ച് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആംബര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. പിരിയുന്നതിനുള്ള കാരണം വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിനാലിനായിരുന്നു ‘പൈറേറ്റസ് ഓഫ് ദ കരീബിയന്‍’ സീരിസിലൂടെ ശ്രദ്ധേയനായ ജോണി ഡെപ്പും നടി ആംബര്‍ ഹേര്‍ഡും വിവാഹിതരായത്. ജോണി ഡെപ്പിന്റെ രണ്ടാമത്തേതും ആംബറിന്റെ ആദ്യ വിവാഹവുമായിരുന്നു ഇത്. ബഹാമസ്സിലുള്ള ഡെപ്പിന്റെ സ്വകാര്യ ദ്വീപില്‍ വെച്ച് ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹ സല്‍ക്കാരം നടന്നത്. 2012 മുതല്‍ ഇവര്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.

DONT MISS
Top