മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കള്‍ തന്റെ ഭാഗ്യമെന്ന് മുകേഷ്

mukesh

നടന്‍ മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏത് അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മുടെ കൂടെ നില്‍ക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് തികച്ചും ഭാഗ്യം തന്നെയാണെന്ന് മുകേഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ആന്റണി പെരുമ്പാവൂരാണ് ഇരുവരുമൊന്നിച്ച് ഓട്ടോറിക്ഷയില്‍ കയറി സെല്‍ഫിയെടുക്കുന്ന ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

DONT MISS
Top