കശ്‌മോരയുടെ സെറ്റില്‍ കാര്‍ത്തിയുടെ പിറന്നാള്‍ ആഘോഷം; വീഡിയോ

karthi-1

തമിഴ് നടന്‍ കാര്‍ത്തിക്ക് ഇന്ന് 39-ആം പിറന്നാള്‍. കാര്‍ത്തിയുടെ പുതിയ ചിത്രം കശ്‌മോരയുടെ സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒന്നിച്ച് കേക്ക് മുറിച്ചായിരുന്നു ആഘോഷം. നടി നയന്‍താരയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ കാര്‍ത്തിക്കൊപ്പമുണ്ടായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായാണ് കാര്‍ത്തി എത്തിയത്. പ്രമുഖ താരങ്ങളെ പോലെ കാര്‍ത്തി ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചു. ഇന്നു മുതല്‍ കാര്‍ത്തി ട്വിറ്ററിലും സജീവമാകും.

karthi-2 karthi-3

പ്രശസ്ത സംവിധായകന്‍ ഗോകുല്‍ ആണ് കശ്‌മോര സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയാണ് നായിക. ശ്രീദിവ്യയും വിവേകും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം കാര്‍ത്തിയുടെ അടുത്ത ചിത്രം മണിരത്‌നത്തിനൊപ്പമാണ്.

DONT MISS
Top