ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ കളിക്കാരന്‍ മരിച്ചു

football

ബ്യൂണോസ് എയേഴ്‌സ്: ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍ ടീമിലെ താരത്തിന്റെ ഇടിയേറ്റ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം മരിച്ചു. അര്‍ജന്റീനയിലെ പ്രാദേശിക ലീഗില്‍ സാന്‍ ജോര്‍ജും ഡിഫന്‍സ് സോറന്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

സാന്‍ജോര്‍ജ് താരമായ മിഖായേലല്‍ ഫാവ്‌റെയാണ് മരിച്ചത്. എതിര്‍ താരവുമായി കൂട്ടിയിടിച്ച ഫാവ്‌റെ നിലത്ത് വീഴുകയും എഴുന്നേറ്റ് നിന്ന് വാഗ്വാദത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. വീണപ്പോള്‍ ഫാവ്‌റെയുടെ തലയ്ക്ക് മുട്ടുകാല്‍ കൊണ്ട് ഇടിയേറ്റിരുന്നു. എന്നാല്‍ ഓടിയെത്തിയ മറ്റൊരു താരം ഫാവ്‌റെയെ തള്ളിയിടുകയും ചെയ്തു. തലയിടിച്ച് വീണ താരം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അല്‍പ സമയം കഴിഞ്ഞപ്പോള്‍ ബോധരഹിതനാവുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് അല്‍പ സമയം സംഘര്‍ഷം നിലനിന്നു. സംഭവത്തില്‍ ആര്‍ക്കെതിരേയും ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ല.

DONT MISS